Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വേപ്പിങ് മെഷീന് വിട? പെയ്‌മെന്റിന് പുതിയ സംവിധാനമൊരുക്കി മോഡി സര്‍ക്കാര്‍

15 JANUARY 2017 06:19 PM IST
മലയാളി വാര്‍ത്ത

ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ ഇന്ത്യയെ ക്യാഷ് ലെസ്സാക്കാന്‍ വിപുലമായ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ആധാറുമായി ഘടിപ്പിച്ചിട്ടുള്ള പണമിടപാട് സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കുന്നത്.

അടുത്ത ആഴ്ചയോടെ രാജ്യത്തെ വ്യാപാരികള്‍ക്ക് വേണ്ടി ആധാറില്‍ അധിഷ്ഠിതമായ പണമിടപാട് സംവിധാനങ്ങളോ ആധാര്‍ പുറത്തിറക്കുമെന്നാണ് യുഐഡിഎഐ സിഇഒയുടെ വെളിപ്പെടുത്തല്‍. നേരത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പും ആരംഭിച്ചിരുന്നു.

കാര്‍ഡുകളുടെ സഹായമില്ലാതെ പണമിടപാടുകള്‍ നടത്താനാവുന്ന ആപ്പിന് മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാപാരികളുമായി പണമിടപാട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരിക്കും പണമിടപാട് നടക്കുക. ഗ്രാമ പ്രദേശങ്ങളില്‍ പണം വിതരണം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ബിസിനസ് കറസ്‌പോണ്ടന്റുകള്‍ മൈക്രോ എടിഎമ്മുകള്‍ ഉപയോഗിച്ച് ബാങ്കുകളിലെ ആധാര്‍ എനാബ്ള്‍ഡ് പേയ്‌മെന്റ് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്.

ഉപയോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഇതിന്റെ മേന്മ. എന്നാല്‍ ആധാര്‍ എനാബ്ള്‍ഡ് പേയ്‌മെന്റ് സംവിധാനത്തിലുള്ള ഇടപാടുകള്‍ ഭീം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആപ്പിലേയ്ക്ക് മാറിയിട്ടുണ്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ഇ പേയ്‌മെന്റിന്റെ എണ്ണം 671 മില്യണില്‍ നിന്ന് ഡിസംബറില്‍ 957 മില്യണായി വര്‍ധിച്ചതായി റിസര്‍വ്വ് ബാങ്ക് കണ്ടെത്തിയിരുന്നു. 2020ഓടെ രാജ്യത്തെ സാമ്പത്തിക രംഗത്ത് വരുന്ന സാങ്കേതിക മാറ്റങ്ങളെ തുടര്‍ന്ന് എടിഎം കാര്‍ഡുകളും പിഒഎസ് മെഷീനുകളും ഇല്ലാതാവുമെന്നായിരുന്ന് നേരത്തെ പ്രവാസി ഭാരതീയ സമ്മേളന്‍ ദിവസില്‍ വച്ച് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ വഴി യുപിഐ സംവിധാനത്തിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (22 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

Malayali Vartha Recommends