ദളിത് സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു; ഉറങ്ങിക്കിടക്കുമ്പോള്‍ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി

ദളിത് സ്ത്രീയെ ജീവനോടെ ചുട്ടെരിച്ചതായി ആരോപണം. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. രാജ്കാളി ദേവിയാണ് (45) മരിച്ചത്.
മൃതദേഹം ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. രാജ്കാളിയുടെ മകന്‍ അശോക് ചൗധരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിയെന്നാരോപിക്കുന്‍ന പ്രേം ചൗധരി രാജ്കാളിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തിയെന്നാണ് ആരോപണം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha


























