ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണു ഭീകരരെ കൊലപ്പെടുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.
സൈന്യം ഉടന്‍തന്നെ തിരിച്ചടിക്കുകയും ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, ആക്രമണം നടന്ന സ്ഥലത്തുനിന്ന് മൂന്ന് എകെ 47 റൈഫിളുകള്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha


























