ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 40 കുട്ടികള്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 40 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്തു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























