12 കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും അറസ്റ്റില്‍

ബിഹാറിലെ ജനഹബാദില്‍ ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മൂന്ന് അധ്യാപകരെയും പോലിസ് അറസ്റ്റു ചെയ്തു. 12 കാരിയെ ആണ് പ്രിന്‍സിപ്പലും കൂട്ടരും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
കക്കോ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുല്‍ ബാരി, ഷാകൗത് എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഞായറാഴ്ച ദിവസം ഒറ്റക്കായിരുന്ന കുട്ടിയെ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
മകളെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അമ്മയാണ് അവശനിലയിലായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൊഴി പ്രകാരം അമ്മ കേസ് കൊടുക്കുകയും അന്വേഷണം ആരംഭിക്കുകയുംചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സ്‌കൂളിന് അവധി നല്‍കിയ പ്രിന്‍സിപ്പല്‍ ഞായര്‍ സ്‌കൂള്‍ ഉണ്ടാകുമെന്നു കുട്ടികളോട് പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























