എടിഎം പിന്‍വലിക്കല്‍ പരിധി 10000 രൂപയാക്കി; കറന്റ് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ ഒരുലക്ഷം വീതവും

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യമെങ്ങും വരുത്തിയ എടിഎം നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്നും 10000 രൂപ വീതം പിന്‍വലിക്കാം. നേരത്തെ ഇതിന്റെ പരിധി 4500 രൂപയായിരുന്നു. ഇതു കൂടാതെ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരുലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം സേവിംങ്‌സ് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടില്ല. ഇതിപ്പോഴും ആഴ്ചയില്‍ 24000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha


























