സംഗീത പരിപാടിക്കിടെ ഒരുപറ്റം ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ഗായകന്‍ അതിഫ് അസ്ലാം

ഇപ്പോള്‍ ഒരു സ്ഥലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. എന്നാല്‍ ചിലരെങ്കിലും സ്തീകളെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്. അതിന് തെളിവാണ് ഈ സംഭവം. സംഗീത പരിപാടിക്കിടെ പെണ്‍കുട്ടിയെ ഒരുകൂട്ടം ചെറുപ്പക്കാന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് കണ്ട പാകിസ്ഥാന്‍ ഗായകന്‍ അതിഫ് അസ്ലമിന്റെ ഇടപെടല്‍. സംഗീത പരിപാടി നിര്‍ത്തിവച്ച് പെണ്‍കുട്ടിയെ വേദിയിലേക്ക് പിടിച്ചുകയറ്റി അതിഫ് അവരെ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കറാച്ചി ഈറ്റ് 2017 എന്ന പരിപാടിക്കിടെയാണ് മുന്‍നിരയിലിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് അതിഫിന്റെ ശ്രദ്ധയില്‍പെട്ടത്. വേദിയ്ക്ക് മുന്നോട്ട് വന്ന അതിഫ് യുവാക്കളോട് കയര്‍ത്തു. 'നിങ്ങളൊന്നും പെണ്‍കുട്ടികളെ മുന്‍പ് കണ്ടിട്ടില്ലേ, നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കാം' എന്നു പറഞ്ഞുകൊണ്ടായിരുന്നു ശകാരം.
പെണ്‍കുട്ടിയെ വേദിയിലേക്ക് കൈപിടിച്ചുകയറ്റിയ അതിഫ് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിഫി്െറ ഇടപെടലിനെ നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. അതേസമയം, വാര്‍ത്തയോട് പരിപാടിയുടെ സംഘടകര്‍ പ്രതികരിച്ചിട്ടില്ല. അബിദ പ്രവീണ്‍ അടക്കമുള്ള പ്രശസ്ത ഗായകര്‍ പങ്കെടുത്ത ചടങ്ങായിരുന്നു കറാച്ചി ഈറ്റ് 2017. അതിഫിന്റെ ഇടപെടലിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























