വാട്‌സാപ്പ് , ഫേസ്ബുക്ക് രഹസ്യാത്മകത: നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോടു സുപ്രീം കോടതി

വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യത അപകടത്തിലാണെന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോടു സുപ്രീം കോടതി. ഇത്തരം നവമാധ്യമ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ട്രായിക്കും ഫേസ്ബുക്കിനും വാട്‌സാപ്പിനും സുപ്രീം കോടതി നോട്ടീസയച്ചു. എന്നാല്‍, ഫേസ്ബുക്കും വാട്‌സാപ്പും ആവശ്യമുള്ളവര്‍ മാത്രം ഉപയോഗിച്ചാല്‍ പോരേയെന്നും കോടതി ചോദിച്ചു. വാട്‌സാപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി.
https://www.facebook.com/Malayalivartha


























