Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കുന്നു

17 JANUARY 2017 12:49 PM IST
മലയാളി വാര്‍ത്ത

ജിഎസ്ടി അഥവാ ഏകീകൃത ചരക്കുസേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രധാന വ്യവസ്ഥകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്ന്് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ നടന്ന ഒന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമായത്. ഏറെ തര്‍ക്കത്തിന് വഴിതെളിച്ച ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നുള്ള നികുതി പിരിവ് സംബന്ധിച്ചും ധാരണയിലെത്താനായി. ഒന്നരക്കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരില്‍ നിന്നുള്ള നികുതിയുടെ 90 ശതമാനം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം കേന്ദ്രത്തിനും എന്ന രീതിയില്‍ പങ്കിടും. ഇക്കാര്യത്തിലെ ഏതു സാമ്പത്തികകാര്യ തീരുമാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലെ നികുതി പിരിക്കാനുള്ള പൂര്‍ണമായ അധികാരം സംസ്ഥാനങ്ങള്‍ക്കു വേണമെന്ന് കേരളവും പശ്ചിമബംഗാളും ആവശ്യപ്പെടുന്നുണ്ട്.

സമുദ്രതീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള വാണിജ്യനികുതി പിരിക്കുന്നതു സംബന്ധിച്ച വിഷയത്തിലും ധാരണയിലെത്താന്‍ സാധിച്ചു. നികുതി പിരിവിന് തങ്ങള്‍ക്ക് അധികാരം വേണമെന്ന തീരദേശ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. തുടക്കത്തില്‍ ജിഎസ്ടി വ്യവസ്ഥകളില്‍ ഇതുള്‍പ്പെട്ടിരുന്നില്ല.എന്നാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതിനാല്‍ ഈമേഖലയിലെ നികുതി കൂടി തങ്ങള്‍ പിരിക്കാമെന്നു പിന്നീട് കേന്ദ്രം അറിയിച്ചതോടെ തീരസംസ്ഥാനങ്ങള്‍ എതിര്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എല്ലാകാര്യങ്ങളിലും ധാരണയെത്തിയ ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടി കരടിന് അംഗീകാരം ലഭിക്കണമെങ്കില്‍ യോഗത്തിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അംഗീകാരം ലഭിച്ചാല്‍ കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമിതിയുടെ അടുത്തയോഗം ഫെബ്രുവരി 18-നാണ് നടക്കുന്നത്. എല്ലാ നികുതികളും പങ്കിടുന്നത് അതിന്റെ മൂല്യനിര്‍ണയവും അതുപിരിക്കുന്ന സംവിധാനവും പരിഗണിച്ചായിരിക്കുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചു. സംസ്ഥാന, അന്തര്‍ സംസ്ഥാന ജിഎസ്ടി പിരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കും. ഇനിയും തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ അടുത്ത യോഗത്തില്‍ ധാരണയിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (34 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (42 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (50 minutes ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (56 minutes ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends