ജയലളിതയുടെ സഹോദര പുത്രി ദീപ രാഷ്ട്രീയത്തിലേക്ക്; അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്ന് ദീപ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്ന് ദീപ അവകാശപ്പെട്ടു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു .
അതേസമയം, ദീപയുടെ പേരില്‍ ഇതിനോടകം തന്നെ ചെറു സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജയലളിതയുടേയും ദീപയുടേയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകള്‍ നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























