ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്രയില്‍ ഏറ്റവുമൊടുവില്‍ പേടകത്തില്‍ കയറിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്‍നാന്‍ അന്തരിച്ചു

ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്രയില്‍ ഏറ്റവുമൊടുവില്‍ പേടകത്തില്‍ കയറിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്‍നാന്‍ (82) അന്തരിച്ചു. 1934 മാര്‍ച്ച് 14ന് ചിക്കാഗോയില്‍ ജനിച്ച സെര്‍നാന്‍ നേവല്‍ റിസര്‍വ് ഓഫീസറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബിരുദപഠനകാലത്ത് വിമാനം പറത്താന്‍ പരിശീലനം നേടിയ അദ്ദേഹം പിന്നീട് ബഹിരാകാശ പര്യവേഷണരംഗത്തേക്ക് എത്തുകയായിരുന്നു. 1972ലെ അപ്പോളോ മിഷനിലെ അംഗമായിരുന്നു അദ്ദേഹം.
1972 ഡിസംബര്‍ 11നാണ് സെര്‍നാനെയും മറ്റ് അംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള അപ്പോളോ പേടകം ചന്ദ്രനിലെത്തിയത്. മൂന്നു ദിവസത്തിനു ശേഷം അവസാനമായി കാലുകള്‍ ചന്ദ്രനില്‍ പതിഞ്ഞത് യാത്രികനായ സെര്‍നാന്റെ ആയിരുന്നു. റൊണ്‍ള്‍ഡ് ഇവന്‍സ്, ഹാരിസണ്‍ സ്മിത്ത് എന്നിവരായിരുന്നു സഹയാത്രികര്‍.
https://www.facebook.com/Malayalivartha























