കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ പാക് ചാര സംഘടനയെന്ന് റിപ്പോര്‍ട്ട്

കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന് കാരണം പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് സൂചന. സ്‌ഫോടകവസ്തുക്കളുമായി പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. രാജ്യത്ത് പലഭാഗങ്ങളായി ഭീകരാക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നു.
ഇതിന്റെ ഭാഗമായി ചെറുസംഘങ്ങളെ കണ്ടെത്തി പരിശീലനവും പണവും നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. അപകടത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചന നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ നവംബറില്‍ ഉണ്ടായ അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























