പാകിസ്താന്‍ തീവ്രവാദത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മോഡി

ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പാകിസ്താന്‍ തീവ്രവാദത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാധാനപരമായ ബന്ധം ആഗ്രഹിച്ചാണ് പാകിസ്താന്‍ സന്ദര്‍ശിച്ചത്. ഇന്ത്യക്ക് ഒറ്റക്ക് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാവില്ലെന്നും പാകിസ്താനും സമാധാന മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാവണമെന്നും മോഡി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പാകിസ്താന്‍ ഉള്‍പ്പടെയുള്ള സാര്‍ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചത്. മേഖലയില്‍ ഇന്ത്യക്കും ചൈനക്കും നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ അതേസമയം ശക്തരായ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളുടെ താല്‍പര്യങ്ങളും ആശങ്കകളും പരിഗണിക്കുന്നതില്‍ ഇരു രാജ്യങ്ങളും സൂക്ഷ്മതയും ബഹുമാനവും പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























