മോശം സേവനത്തിന്റെ പേരില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

മോശമായ സേവനത്തിന്റെ പേരില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരോട് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടു. രാജ് കുമാര്‍ ദേവനാഗന്‍, മായങ്ക് ശീല്‍ ചൗഹാന്‍ എന്നിവരോടാണ് സര്‍ക്കാര്‍ വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരും യഥാക്രമം 15, 25 വര്‍ഷത്തെ സര്‍വീസാണ് പൂര്‍ത്തിയാക്കിയത്. 1992ലെ ഛത്തീസ്ഗഢ് കേഡറിലെ ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍ ദേവനാഗാന്‍. എ.ജി.എം.യു.ടി കേഡറിലെ 1998 ബാച്ചിലെ ഉദ്യോഗസ്ഥനാണ് മായങ്ക് ശീല്‍ ചോഹാന്‍. ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പൊതുജന താല്‍പര്യാര്‍ഥമാണ് ഇവരെ സര്‍വീസില്‍ നിന്ന് മാറ്റുന്നതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഇതിന് മുമ്പ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയമായത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് കൃത്യവിലോപം ആരോപിച്ചായിരുന്നു ഐ.പി.എസ് ഓഫീസര്‍മാരെ പുറത്താക്കിയത്. 1958ലെ ആള്‍ ഇന്ത്യ സര്‍വീസ് ബെന്‍ഫിറ്റ് നിയമത്തിലെ 16(3) വകുപ്പ് പ്രകാരമാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സാധിക്കുക. ഇവര്‍ക്ക് മൂന്നു മാസത്തെ നോട്ടീസ് കാലവധി നല്‍കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha























