അമീര്‍ഖാന്‍ ചിത്രം ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു; ഭാര്യയറിയുന്നത് ഇന്റര്‍വെല്‍ സമയത്ത്!

തീയറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് തകര്‍ത്തോടുന്ന അമീര്‍ഖാന്‍ ചിത്രം ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ച വിവരം ഭാര്യ അറിഞ്ഞത് ഇന്റര്‍വെല്ലിന്. അഹമ്മദാബാദ് സ്വദേശിയായ 37-കാരന്‍ അഭയ്കുമാര്‍ സിംഗ് ആണ് സിനിമ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതത്താല്‍ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച മൊട്ടേരയിലെ പി.വി.ആര്‍ സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സിലാണ് അഭയ്കുമാറും ഭാര്യ സോണിയും സിനിമാ കാണാനെത്തിയത്. ദംഗലിന്റെ ആവേശത്തില്‍ മുഴുകിയിരുന്ന സോണിയ്ക്ക് ഇന്റര്‍വെല്ലിന് ലൈറ്റ് തെളിഞ്ഞപ്പോഴാണ് തന്റെ അടുത്തിരുന്ന ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിച്ച കാര്യം മനസിലാക്കുന്നത്.
ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha























