ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചു; 15 കുട്ടികള്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ എതാഹ് ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ സ്‌കൂള്‍ ബസ്സപകടത്തില്‍ 15 കുട്ടികള്‍ മരണപ്പെടുകയും 25 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമിതവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ഏഴിനും പത്തിനും ഇടയ്ക്ക് വയസുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ലോറി അമിതവേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha























