വിരുതനെ തേടി പോലീസ്...അധ്യാപികയെ വിദ്യാര്‍ത്ഥി ബാത്റൂമിയില് പൂട്ടിയിട്ടു

അധ്യാപികയെ വിദ്യാര്‍ത്ഥി ബാത്റൂമില്‍ പൂട്ടിയിട്ടതായി പരാതി. ഡല്‍ഹി വിവേക് വിഹാറിലെ സര്‍വോദയ വിദ്യാലയത്തിലാണ് സംഭവം. സ്കൂളിലെ സെക്കന്റ് ഷിഫ്റ്റിലെ വിദ്യാര്‍ത്ഥിയാണ് അധ്യാപികയെ പൂട്ടിയിട്ടത്. രണ്ടിലധികം കുട്ടികളുണ്ടെങ്കില്‍ സ്കൂളില്‍ പ്രവേശനം നല്‍കില്ലെന്ന്
താന്‍ ബാത്റൂമില്‍ കയറിയ ഉടനെ തന്നെ ഒരു വിദ്യാര്‍ത്ഥി പുറത്ത് നിന്ന് വാതില്‍ കുറ്റിയിടുകയായിരുന്നെന്ന് അധ്യാപിക പറയുന്നു. വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്ത് നിന്നും അശ്ലീലമായ രീതിയില്‍ ചില കാര്യങ്ങളും കുട്ടി പറയുന്നതും കേട്ടു.
വാതില്‍ തുറക്കാന്‍ കുട്ടിയോട് താന്‍ ആവശ്യപ്പെട്ടെങ്കിലും അവന് തയ്യാറായില്ല. ഞാന്‍ ഫോണ്‍ ചെയ്ത് എല്ലാവരേയും അറിയിക്കുമെന്ന് പറഞ്ഞെങ്കിലും ഫോണ്‍ എന്റെ കയ്യില്‍ ഇല്ലായിരുന്നെന്ന് അവന് അറിയാമായിരുന്നു. അവസാനം ബാത്റൂമിന്റെ വെന്റിലേഷന് വാതില്‍ താന്‍ പുറത്ത് കടക്കുമെന്ന് ഉറപ്പായതോടെയാണ് അവന് അവിടെ നിന്ന് കടന്നുകളഞ്ഞതെന്നും അധ്യാപിക പറയുന്നു.
സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയെ പൂട്ടിയിട്ട വിദ്യാര്ത്ഥിയാരെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സ്കൂളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























