Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരം നല്‍കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

20 JANUARY 2017 08:48 AM IST
മലയാളി വാര്‍ത്ത

പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ നല്‍കലും പ്രചരിപ്പിക്കലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കുറ്റകരമെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയുണ്ടാകാതിരുന്നപ്പോള്‍ ഒരു സന്നദ്ധ സംഘടനയുടെ നിയമോപദേഷ്ടാവ് വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നെടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളില്‍ അധ്യാപകന്‍ മൂന്ന് വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവമാണ് ഫേസ്ബുക്കില്‍ വിവരണമായി നല്‍കാനിടയായത്.

അധ്യാപകനെതിരെ നടപടിയുണ്ടാകാത്തതിനാല്‍ ഇക്കാര്യം വ്യക്തമാക്കി കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നിയമോപദേഷ്ടാവായ എസ്.ആര്‍. സുധീഷ് കുമാര്‍ സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍, പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉണ്ടെന്ന് കണ്ടത്തെി ബാലാവകാശ കമീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഉത്തരവും നല്‍കി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

വിദ്യാര്‍ഥിനികളിലൊരാളുടെ പിതാവിന്റെ പരാതിയില്‍ വിഷയം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി എസ്.പി കോടതിയെ അറിയിച്ചു. പരാതി ഗൗരവമുള്ളതല്ലെന്ന് കണ്ടത്തെിയെങ്കിലും അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നുകണ്ട് വകുപ്പുതല നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ട് നല്‍കി. സംഭവശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം വസ്തുതകള്‍ ശേഖരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുറ്റക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന സദുദ്ദേശ്യത്തോടെയാണ് ഫേസ്ബുക്കില്‍ വിവരങ്ങള്‍ നല്‍കിയതെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

എന്നാല്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ഇത്തരത്തില്‍ ഇരകളെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ പേര്, വിലാസം, സ്‌കൂള്‍, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളൊന്നും പരസ്യമാക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതിനാല്‍, ഹരജിക്കാരനെതിരായ അന്വേഷണം തുടരാമെന്നും കേസില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (24 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (31 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (38 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (46 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends