എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാറില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി; തിരികെ 150 രൂപ ഓട്ടോക്കൂലിയും കൊടുത്ത് കയറ്റിവിട്ടു

ഹരിയാനയില്‍ 21-കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. കഴിഞ്ഞ പതിനേഴാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. ഷോപ്പിങിന് പോയ സുഹൃത്തിനെ കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ തോക്ക് ചൂണ്ടുകയും തുടര്‍ന്ന് കാര്‍ ഓടിച്ച് ആളോഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും നഗ്‌നയാക്കി കാറിന് പിറകില്‍ കെട്ടിയിടുകയായിരുന്നു.
താന്‍ മുമ്പ് ഒരു പോലീസിനുകാരനെ കൊന്നിട്ടുണ്ടെന്നും ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇടയ്ക്ക് ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാറിനുള്ളില്‍ വച്ച് തന്നെ ലൈംഗീകമായി അവരെല്ലാവരും ഉപയോഗിക്കുകയുമായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അതുവഴി വന്ന ഒരു ഓട്ടോയില്‍ പെണ്‍കുട്ടിയെ കയറ്റി വിടുകയായിരുന്നു. ഓട്ടോകൂലിയായ 150 രൂപയും അവര്‍ കൊടുത്തു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാറും മൊബൈല്‍ഫോണുമായി കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയതിന് ശേഷം മന്‍സ ദേവി വനിത പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























