ഓഫീസ് കെട്ടിടത്തില്‍നിന്നു ചാടി ഐടി ജീവനക്കാരി മരിച്ചു

വൈറ്റ്ഫീല്‍ഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹര്‍മന്‍ കണക്ടഡ് സര്‍വീസസ് കോര്‍പറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയില്‍ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയര്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗര്‍ സ്വദേശിയാണ്.
മറ്റു ജീവനക്കാര്‍ നോക്കി നില്‍ക്കെ രാവിലെ 9.20ന് ആണ് സംഭവം. രാവിലെ എട്ടരയോടെ ഓഫീസിലെത്തിയ ശോഭ, ലോഗിന്‍ ചെയ്തശേഷം കഫറ്റീരിയയിലേക്കു പോകുകയായിരുന്നു. ഇവിടത്തെ തുറന്ന ജനാലയിലൂടെയാണ് താഴേക്കു ചാടിയതെന്നു ദൃക്‌സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈറ്റ് ഫീല്‍ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























