കൂട്ടബലാത്സംഗം ജാട്ട് കലാപത്തിനിടയിലും; പ്രതികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി

ഹരിയാനയില്‍ ജാട്ട് സംവരണത്തിന്റെ പേരില്‍ നടന്ന കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ഹൈക്കോടതി. 2016 ഫെബ്രുവരിയില്‍ ജാട്ട് കലാപത്തിനിടെ ഹരിയാനയിലെ മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്നും പ്രതികളെ ഉടന്‍ കണ്ടെത്തി പൊലീസ് പൊതുജനങ്ങള്‍ക്കു മുന്നില്‍ വിശ്വാസ്യത തെളിയിക്കണമെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ഇരയായ സ്ത്രീകളെയും അക്രമികളെയും ഉടന്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കുറ്റങ്ങള്‍ കേസില്‍ നിന്ന് റദ്ദാക്കിയിട്ടില്ലെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചു.
മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഹരിയാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടി കോടതി അറിയിച്ചു. സ്ത്രീകളെ കാറില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടെന്ന് ടാക്‌സി െ്രെഡവറായ ദൃക്‌സാക്ഷി വ്യക്തമാക്കിയിരുന്നു.
10 മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം തെളിയിക്കാന്‍ വ്യക്തമായ രേഖകളില്ലെന്ന് ഹരിയാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 22ന് മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന പരാതിയുമായി കടയുടമകള്‍ മുന്നോട്ട് വരികയായിരുന്നു. 30ഓളം ആളുകള്‍ അടങ്ങിയസംഘം കാറുകള്‍ തടയുകയും പത്തോളം സ്ത്രീകളെ സമീപത്തെ മൈതാനത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
ബലാത്സംഗ കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ഇവരുടെ രക്തസാമ്പിളുകളും സംഭവസ്ഥലത്തെ വസ്ത്രങ്ങളില്‍ നിന്നും ശേഖരിച്ചതും തമ്മില്‍ യോജിക്കുന്നില്ലെന്ന് അറിയിച്ച് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം നഷ്‌പ്പെട്ടുവെന്നും അവിദഗ്ധമായ നടപടികളാണ് പൊലീസ് തുടരുന്നതെന്നും അമിക്കസ് ക്യൂരി അമിത് ഗുപ്ത കോടതി അറിയിച്ചു. ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട ജാട്ട് വിഭാഗ സംവരണ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























