അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ഫെബ്രുവരി ഏഴിന്; ഇതൊരു മുന്നറിയിപ്പു മാത്രമെന്ന് സംഘടനകള്‍

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഏഴു ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നോട്ട് നിരോധനം ബാങ്കുദ്യോഗസ്ഥരുടെ ജോലിയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സൂചന സമരം മാത്രമാണിതെന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഭാവിയില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ചേര്‍ത്തതാണ് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്‌ളോയിസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























