നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍

രാജ്യത്തെ നോട്ട് പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുമ്പാകെയാണ് ഉര്‍ജിത് പട്ടേല്‍ തന്റെ ഉറപ്പ് നല്‍കിയത്.
നോട്ട് പ്രതിസന്ധിമൂലം നഗര പ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും പട്ടേല്‍ വ്യക്തമാക്കി.
നേരത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉര്‍ജിത് പാര്‍ലമെന്റിന്റെ ധനകാര്യസമിതിക്ക് മുമ്പാകെയും ഹാജരായിരുന്നു.
എന്നാല്‍ റദ്ദാക്കിയ നോട്ടുകളില്‍ എത്ര തിരിച്ചെത്തിയെന്നും ബാങ്കുകള്‍ എന്ന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും കഴിഞ്ഞ ദിവസം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരായ പട്ടേല്‍ വ്യക്തമാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha























