Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജല്ലിക്കട്ട് നിരോധനം നീക്കിയുള്ള ഓര്‍ഡിനന്‍സ് നാളെ പുറപ്പെടുവിച്ചേക്കും; ഒരാഴ്ചത്തേക്ക് ഇത് സംബന്ധിച്ച് വിധിയുണ്ടാകില്ലെന്ന് സുപ്രീം കോടതി

20 JANUARY 2017 07:50 PM IST
മലയാളി വാര്‍ത്ത

ജല്ലിക്കട്ട് നിരോധനം നീക്കിയുള്ള ഓര്‍ഡിനന്‍സ് നാളെ പുറപ്പെടുവിച്ചേക്കും. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നാളെ െചന്നൈയിലെത്തും. ജല്ലിക്കട്ട് നിരോധനത്തിനെതിരായ ജനകീയപ്രക്ഷോഭം വിജയത്തിലേക്ക്. സാംസ്‌കാരികപൈതൃകമെന്ന നിലയില്‍ ജല്ലിക്കട്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ഇതോടെ നിരോധനം പിന്‍വലിക്കരുതെന്ന ഹര്‍ജിയില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചു. 
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലുണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന് സൂചന.
ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയേക്കുമെന്നാണ് വിവരം. ഇതിനായി തിരക്കു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്താനാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം പറഞ്ഞത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഈ ഉറപ്പു ലഭിച്ചതുകൊണ്ടാണെന്നാണ് വിവരം.
തങ്ങള്‍ പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, അനില്‍ ദാവെ എന്നിവര്‍ വ്യക്തമാക്കി. തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഇന്ന് വൈകുന്നേരം തന്നെ ജെല്ലിക്കെട്ട് നടത്തുന്നതിനായുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപപതിയുടെ മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇക്കാര്യം പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിട്ടുണ്ട്. അതിനിടെ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് എഐഎഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി തമിഴ് സിനിമാ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. കമല്‍ ഹാസന്‍, രജനികാന്ത്, ഹന്‍സിക, ശരത് കുമാര്‍ തുടങ്ങിയവരാണ് പുതിയതായി സമരരംഗത്ത് എത്തിയത്. നേരത്തെ പ്രശസ്ത ഗായകന്‍ എ.ആര്‍. റഹ്മാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ജെല്ലിക്കെട്ടിന് പിന്തുണ നല്‍കിയിരുന്നു.
അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം ഒരാഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഒരാഴ്ചത്തേക്ക് ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും പുറപ്പെടുവിക്കില്ലെന്നും കോടതി അറ്റോര്‍ണി ജനറലിനെ അറിയിച്ചു. കേസില്‍ വിധി പറയുമ്പോള്‍ മൃഗപരിപാലനത്തിനൊപ്പം പാരമ്പര്യം കൂടി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോഴും നിരവധിപ്പേരാണ് മറീനാബീച്ചില്‍ തമ്പടിച്ചിരിക്കുന്നത്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (24 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (31 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (38 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (46 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends