ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയേക്കും

ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയേക്കും. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥി യുവജന പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്. ജെല്ലിക്കെട്ടിനെ പിന്തുണച്ചു ഡിഎംകെ എംപിമാരും എംഎല്‍എമാരും ഇന്നു നിരാഹാര സമരം നടത്തും.
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയൊന്നുമില്ലാതെ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു മുന്നില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുട്ടുമടക്കേണ്ടി വന്നു. കേന്ദ്ര നിയമ - പരിസ്ഥിതി മന്ത്രാലയം ഭേദഗതികളോടെ അംഗീകരിച്ച ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
മറീന കടല്‍ക്കരയില്‍ തുടരുന്ന പ്രക്ഷോഭം ഇതോടെ അവസാനിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചേക്കും. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്. അതേസമയം പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാരും എംപിമാരും ജെല്ലിക്കട്ടിനെ പിന്തുണച്ച് ഇന്നു നിരാഹാര സമരം നടത്തും.
https://www.facebook.com/Malayalivartha























