21 വയസുള്ള ജെ എന്‍ യു വിദ്യാര്‍ഥിനിയെ അഫ്ഘാന്‍ സ്വദേശികള്‍ മദ്യം നല്‍കി കൂട്ടമാനഭംഗം ചെയ്തതായി പരാതി

ജെ എന്‍ യു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സൗത്ത് ഡല്‍ഹിയിലെ ഗ്രീ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ കേസില്‍ രണ്ടാം വര്‍ഷ ബി എ ഹോണോര്‍സ് വിദ്യാര്‍ത്ഥിയാണ് അഫ്ഘാനിസ്ഥാന്‍ പൗരന്മാരുടെ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ സലീം (27), അഹമ്മദ് (31) എന്നിവരെ പോലീസ് പിടികൂടി.
സംഭവ ദിവസം പെണ്‍കുട്ടിയും മറ്റൊരു സുഹൃത്തും നഗരത്തിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ വെച്ചാണ് മുന്‍പ് പരിചയമുള്ള സലീമിനെ കാണുന്നത്. സംസാരത്തിനിടയില്‍ സലീമിന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി ബോണ്‍ഫയര്‍ പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇരുവരും വരണമെന്നും ആവശ്യപ്പെട്ടത്. ക്ഷണപ്രകാരം ഗ്രീന്‍ പാര്‍ക്കിലെ വീട്ടിലെത്തിയപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു.
പാര്‍ട്ടിക്കിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഹോസ്റ്റലിലേയ്ക്ക് മടങ്ങി. പിന്നീട് കുടിക്കാന്‍ കൊടുത്ത പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ബോധം വന്നപ്പോള്‍ സലീമും അഹമ്മദും തന്നെ ദുരുപയോഗം ചെയ്തതായി പെണ്‍കുട്ടിക്ക് മനസ്സിലായി. ഇതോടെ ഭയന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തി സുഹൃത്തിനോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























