ജെല്ലിക്കെട്ട് നിരോധനം നീക്കിയതിനു പിന്നാലെ തമിഴര്‍ക്ക് ആശംസയുമായി പ്രധാനമന്ത്രി

ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ട് ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രാലയം ഇന്നലെ അംഗികരിച്ചതിന് പിന്നാലെ തമിഴര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് തമിഴ് ജനതയ്ക്ക് ആശംസകളുമായി മോഡി എത്തിയത്.
തമിഴ്‌നാടിന്റെ സമ്പന്ന സംസ്‌കാരത്തില്‍ വളരെയേറെ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനമുണ്ട്. അത് നിലനിര്‍ത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരം സംരക്ഷിക്കുന്നതിനായി ജനത എടുത്ത എല്ലാ പ്രവര്‍ത്തനങ്ങളും ഫലം കണ്ടെന്നും അദ്ദേഹം കുറിച്ചു. തമിഴ്‌നാടിന്റെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതിനിടയില്‍ ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജ്ജി അംഗീകാരം നല്‍കിയേക്കും. ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. എങ്കിലും ഓര്‍ഡിനന്‍സ് പുറത്തിറങ്ങും വരെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാരും എംപിമാരും ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഇന്ന് ഏകദിന നിരാഹാരസമരം നടത്തും.
https://www.facebook.com/Malayalivartha























