നജീബ് തിരോധാനം: വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പോലീസ് 10 ലക്ഷമാക്കി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പൊലീസ് 10 ലക്ഷമാക്കി ഉയര്‍ത്തി. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാവുന്നത്. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതിഷേധത്തെതുടര്‍ന്ന് നവംബറിലാണ് കേസ് എടുത്തത്.
അന്വേഷണം ഒന്നുമാകാത്തതിനെ തുടര്‍ന്ന് നജീബിന്റെ മാതാവ് ഹൈകോടതിയെ സമീപിച്ചു. അന്വേഷണസംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാകുകയും എത്രയും പെട്ടെന്ന് വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
കോടതി ഇടപെടലിനെതുടര്‍ന്നാണ് പൊലീസ് നജീബ് താമസിച്ച മുറിയും പരിസരവും പരിശോധിക്കാന്‍ തയ്യാറായത്. തുടക്കത്തില്‍ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha























