Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഒഡീഷ ബലാത്സംഗം: 1,200 കിലോമീറ്റര്‍ നീതിക്കായി യാത്ര ചെയ്യുന്ന ഇരകളെ തട്ടിക്കളിച്ച് കോടതിയും

21 JANUARY 2017 04:15 PM IST
മലയാളി വാര്‍ത്ത

ഒഡീഷയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ നീതി ലഭിക്കാന്‍ യാത്ര ചെയ്യുന്നത് 1,200 കിലോമീറ്റര്‍. 11,15,18 വയസുള്ള മൂന്ന് പെണ്‍കുട്ടികളെ അവര്‍ ജോലി ചെയ്തിരുന്ന ചൂളയുടെ ഉടമസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഒഡീഷയിലെ ന്വാപുരയില്‍ നിന്നും ബാര്‍ഗയില്‍ നിന്നും 1,200 കിലോമീറ്റര്‍ യാത്ര ചെയ്താണ് മൂവരും വിചാരണയ്ക്കായി കോടതിയിലെത്തിയിരുന്നത്. 2014 മാര്‍ച്ചിലും ഏപ്രിലിലുമാണ് പീഡന പരമ്പര നടക്കുന്നത്. 40കാരനായ ലിംഗംപള്ളി കൃഷ്ണ എന്നയാളുടെ ചൂളയിലായിരുന്നു മൂന്നു പെണ്‍കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പം പണിയെടുത്തിരുന്നത്. അവിടെ എത്തിയ കുട്ടികളെ കൃഷ്ണ പീഡിപ്പിച്ചത് ക്രൂരതയോടെയായിരുന്നു. പെണ്‍കുട്ടികളെ അടിച്ചിരുന്നതായും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.

മുതലാളിക്കെതിരെ പരാതിയുമായി നീങ്ങാന്‍ തയ്യാറായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ഭീഷണിപ്പെടുത്തി. ഒടുവില്‍ ഒഡീഷയിലുള്ള ബന്ധുക്കളെ വിളിച്ച് കുട്ടികള്‍ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷമാണ് കുട്ടികളെ രക്ഷപ്പെടുത്താനായത്. ദിവസവേതനക്കാരായ ഇവര്‍ ജോലി പോലും ഒഴിവാക്കിയാണ് നീതിതേടി കോടതിയിലെത്തിയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കോടതി ഏപ്രിലിലേക്ക് വിചാരണ നീട്ടിവെച്ചു. ക്രോസ് വിസ്താരത്തിനായി വെള്ളിയാഴ്ചയാണ് മൂന്ന് പേരും കരീംനഗറിലെത്തിയത്. കോടതിനടപടികള്‍ക്കായി ചൊവ്വാഴ്ചയാണ് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം ഒഡീഷയില്‍ നിന്ന് പുറപ്പെട്ടത്. ഭീഷണികള്‍ പോലും വകവെക്കാതെയാണ് പെണ്‍കുട്ടികള്‍ നീതിക്കായി പോരാടുന്നത്. രണ്ടാം തവണയാണ് പ്രതിഭാഗം വക്കീല്‍ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികളുടെ സാക്ഷിവിസ്താരം ഒഡിയ ഭാഷയില്‍ നിന്ന് തെലുങ്കിലേക്ക് തര്‍ജമ ചെയ്യുന്നതിന് ദ്വിഭാഷിയെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് വിചാരണ തടസപ്പെടുത്തിയത്. ദ്വിഭാഷിയെ കോടതിനടപടിപ്രകാരം വിളിച്ചിട്ടില്ലെന്നാണ് അഭിഭാഷകന്റെ വാദം.

മൂന്ന് വര്‍ഷമായി വിചാരണ പോലും നടക്കാതെ കേസ് ഇഴഞ്ഞുനീങ്ങുകയാണ്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് പ്രകാരം ഇത്തരം കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകണമെന്നാണ് നിയമം. 2014 സെപ്റ്റംബറില്‍ കേസില്‍ ഒരു ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തെങ്കിലും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിചാരണക്കുള്ള ആദ്യ തീയതി വന്നത്. എന്നാല്‍ പിന്നീട് നടപടിക്രമങ്ങളില്‍ കാലതാമസം വീണ്ടും വന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകയായ ഉമി ഡാനിയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും 1,200 കിലോമീറ്റര്‍ യാത്ര ചെയ്ത് പെണ്‍കുട്ടികള്‍ വിചാരണക്കായി എത്തിയപ്പോള്‍ അസുഖത്തിന്റെ പേര് പറഞ്ഞ് എതിര്‍ഭാഗം വിചാരണ മാറ്റിവെപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ പോലും കേസിന് അത്ര തയ്യാറെടുപ്പ് നടത്തിയിരുന്നില്ലെന്നും ഡാനിയല്‍ പറഞ്ഞു. 

കോടതിയിലെത്തുമ്പോള്‍ ആത്മവിശ്വാസം കുറഞ്ഞ അവസ്ഥയിലായിരുന്നു തങ്ങളെന്ന് മൂന്ന് കുട്ടികളിലൊരാള്‍ പറഞ്ഞു. ജഡ്ജി വിചാരണ നീട്ടിവെച്ചപ്പോള്‍ വല്ലാത്ത നിരാശ തോന്നിയെന്ന് കൂട്ടത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടി പറഞ്ഞു. കരിംനഗറിലെത്താന്‍ ട്രെയിനിലും ബസിലും മാറികയറി യാത്ര ചെയ്തത് പേടിയോടെയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വിചാരണ അവസാനിച്ച് ചെങ്കല്‍ചൂള ഉടമസ്ഥന് ശിക്ഷ ലഭിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കരിംനഗറില്‍ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്റെ എന്‍ജിഒയില്‍ പൊലീസ് സംരക്ഷണത്തിലാണ് കുട്ടികള്‍ താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (13 minutes ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (22 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (30 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (43 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (50 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (57 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (3 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (4 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (4 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (4 hours ago)

Malayali Vartha Recommends