കഴിഞ്ഞവര്‍ഷം പാകിസ്ഥാനില്‍ പെട്ടുപോയ സൈനികനെ ഇന്ത്യയ്ക്ക് കൈമാറി

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വാഗാ അതിര്‍ത്തിയില്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പെട്ടുപോയ ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ തിരിച്ച് കൈമാറി. ചന്ദു ബാബുലാല്‍ എന്ന ഇരുപത്തിരണ്ടുകാരനായ സൈനികനെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കാണാതായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സൈനികനാണ് ചന്ദു ബാബുലാല്‍.
ഇന്ത്യ പാകിസ്ഥാനുമേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമാണ് ഒരു സൈനികന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലാണെന്ന വാര്‍ത്തകള്‍ പരന്നത്. രാഷ്ട്രീയ റൈഫിള്‍സ് കാറ്റഗറിയില്‍ പെട്ട ചന്ദു ബാബുലാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ടീമില്‍ പങ്കാളിയായിരുന്നില്ല.
ലോക്കിന് അടുത്തുള്ള മെന്ദാര്‍ ജില്ലയ്ക്കടുത്തായിരുന്നു ചന്ദു ബാബുലാലിന്റെ ഡ്യൂട്ടി. അവിടെ നിന്നും അബദ്ധത്തില്‍ അതിര്‍ത്തിമാറി കയറുകയായിരുന്നു.
https://www.facebook.com/Malayalivartha























