ആരും അറിയാതെ മറീനയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമായി ഇളയദളപതിയും

ആരുമറിയാതെ മറീനയിലെത്തി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കൊപ്പം ഇളയദളപതി വിജയിയും; രാത്രി മുഴുവന്‍ ഒപ്പമുണ്ടായിരുന്ന താരത്തെ പലരും തിരിച്ചറിഞ്ഞത് ഏറെ വൈകി.
തമിഴ്‌നാട് മുഴുവന്‍ ഒറ്റക്കെട്ടായി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നൈ മറീനയിലെ ഒത്തു ചേര്‍ന്ന് ജനസമുദ്രത്തിനിടയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതാണ് ഇളയദളപതി വിജയ്.
സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചെങ്കിലും നടികര്‍ സംഘത്തിന്റെ പരിപാടികള്‍ക്ക് മുന്‍പ് സൂപ്പര്‍ സ്റ്റാര്‍ വിജയ് ആരാധകര്‍ക്കൊപ്പം മറീനയില്‍ ഒത്തുചേരുകയായിരുന്നു

തമിഴ്മക്കളുടെ വികാരത്തില്‍ പങ്കുചേരാനാണ് വിജയിയ്ക്ക് താല്‍പ്പര്യം അതിനാലാണ് അദ്ദേഹം ആരുമറിയാതെ രാത്രി മറീനയില്‍ എത്തിയത്.

തൂവാല ഉപയോഗിച്ച് മുഖം മറച്ചെത്തിയ നേരം രാത്രി നീളും വരെ പ്രക്ഷോഭക്കാരില്‍ ഒരാളായി പങ്കെടുത്തു. അവസാനം തിരിച്ചു പോകുമ്പോഴാണ് പലരും വിജയിയെ തിരിച്ചറിഞ്ഞത്.

https://www.facebook.com/Malayalivartha























