സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം മുടങ്ങി

സാങ്കേതിക തകരാറിനെത്തുടര്‍ന്നു ഇന്‍ഡിഗോ വിമാനത്തിന്റെ യാത്ര മുടങ്ങി. ശനിയാഴ്ച രാത്രി 10.30ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകേണ്ട ഇന്‍ഡിഗോയുടെ 6ഇ248 നന്പര്‍ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്കിംഗ് ഓഫിനിടെ വിമാനത്തിന്റെ പവര്‍ സ്വിച്ച് പ്രവര്‍ത്തിക്കാതെ വരികയായിരുന്നു. ഇതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്തുനിന്ന് തീ ഉണ്ടായതു ശ്രദ്ധയില്‍പ്പെട്ടതായി യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ഇതേത്തുടര്‍ന്നു യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























