നിയന്ത്രണരേഖ അബദ്ധത്തില്‍ മറികടന്ന ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ മോചിപ്പിച്ചു

നിയന്ത്രമരേഖ അബദ്ധത്തില്‍ മറികടന്നതിന്റെ പേരില്‍ പാകിസ്ഥാന്റെ തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. 37 രാഷ്ട്രീയ റൈഫിള്‍സില്‍ പെട്ട ചന്തു ബാബുലാല്‍ ചവാന്‍ എന്ന സൈനികനെയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്.
സൈനികനെ ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ദിവസമാണ് ചന്തു ബാബുലാല്‍ ചവാന്‍ എന്ന സൈനികന്‍ പാകിസ്ഥാന്റെ പിടിയിലായത്. ഇയാള്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടക്കുകയായിരുന്നെന്നാണ് സൈന്യം വ്യക്തമാക്കിയത്.
മാനുഷിക പരിഗണനകള്‍ മുന്‍ നിര്‍ത്തി ചവാനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും നേരത്തെ പാകിസ്ഥാന്‍ സെനിക വക്താവ് ആസിഫ് ഗഫൂര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയതിനു പിന്നാലെ ചവാന്‍ അപ്രത്യക്ഷമായത് വലിയ ആശങ്കയുണര്‍ത്തിയിരുന്നു. സംഭവമറിഞ്ഞ് ചവാന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. 22കാരനായ ചവാന്‍ മഹാരാഷ്ട്രയിലെ ബോര്‍ വിഹിര്‍സ്വദേശിയാണ്.
https://www.facebook.com/Malayalivartha























