ഷില്ലോങ്ങ് ലോകത്തെ ഞെട്ടിപ്പിച്ചു; 11 വയസ്സുകാരി രണ്ടു തവണ ലൈംഗികഅതിക്രമത്തിനിരയായി; പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേര്‍ അറസ്റ്റില്‍

പതിനൊന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മേഘാലയ സ്വദേശികളായായ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൗട്ടണിലെ ഖാസി ഹില്‍സ് ജില്ലക്കാരന്‍ പതിനാലിലും പതിനാറിനും ഇടയ്ക്കു പ്രായമുള്ളവരെയാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 13 നു പാടത്തിനരികെയും ജനുവരി 13 നു ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഏഴ് പേരും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പ്രതികളെയെല്ലാം ജുവനൈല്‍ ഹോമില്‍ ആക്കി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികഅതിക്രമ നിരോധന വകുപ്പുകള്‍ പ്രകാരമാണ് എല്ലാവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha























