ആം ആദ്മിയുടെ വിദ്യാഭ്യാസ വായ്പാ പരസ്യത്തിന് 30 ലക്ഷം ; വായ്പ വെറും 3.15 ലക്ഷം

ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി 30 ലക്ഷം രൂപ ചിലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് കേവലം 3.15 ലക്ഷം രൂപയാണെന്ന് സ്വരാജ് ഇന്ത്യ എന്ന സംഘടന. ഡിസംബര്‍ അവസാനം വരെ മൂന്നു വിദ്യാര്‍ഥികള്‍ക്കായി 3.15 ലക്ഷം രൂപ മാത്രമാണ് വായ്പ നല്‍കിയതെന്നാണ് ആരോപണം. ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ ഏറെ ശ്രദ്ധ നേടി നടപ്പാക്കിയ പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം നല്‍കിയ 405 അപേക്ഷകരില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ 97 പേര്‍ക്കാണ് വായ്പ നല്‍കിയത്.
ഇതില്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്നു പേര്‍ക്കുള്ള വായ്പ മാത്രമാണ് വായ്പ നല്‍കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ശേഷിക്കുന്ന വായ്പകളെല്ലാം കേന്ദ്ര പദ്ധതിപ്രകാരമാണ് നല്‍കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ശേഷിക്കുന്ന വായ്പകളെല്ലാം കേന്ദ്ര പദ്ധതിപ്രകാരമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.2015-16 വര്‍ഷം 30 ലക്ഷം രൂപ ഈ ഇനത്തില്‍ പരസ്യത്തിനായി ചിലവഴിച്ചു. വിവരാവകാശ നിയമപ്രകാരം ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ 500 പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്ന് പ്രഖ്യാപിച്ച ഡല്‍ഹിയില്‍ പുതുതായി നാല് സ്‌കൂള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2014-15 കാലത്ത് ഡല്‍ഹിയില്‍ 1007 സ്‌കൂളുകളുണ്ടായിരുന്നു. 2015-16 വര്‍ഷാന്ത്യമാകുമ്‌ബോള്‍ 1011 സ്‌കൂളുകളാണ് രാജ്യതലസ്ഥാനത്തുള്ളത്. 20 പുതിയ കോളേജുകള്‍ തുടങ്ങുമെന്ന പറഞ്ഞ സംസ്ഥാനത്ത് 2014-15 ല്‍ 85 കോളജുണ്ടായിരുന്നത് 2015-16 അവസാനിക്കുമ്‌ബോള്‍ ഒരെണ്ണം കുറഞ്ഞ് 84 ആയി ചുരുങ്ങിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha























