സൗദിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷം ആത്മഹത്യ ചെയ്ത ഷാജിയുടെ ഭാര്യയുടെ വീഡിയോ; ഞാനും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ എന്ന ചോദ്യവുമായി ശോഭ

ഫേസ്ബുക്കില്‍ വീഡിയോ ഇട്ടശേഷം ആത്മഹത്യ ചെയ്ത പത്തനംതിട്ട സ്വദേശിയുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ മരിച്ചയാളുടെ ഭാര്യ 'ഷാജിച്ചായന്‍ ചെയ്തതു പോലെ ഞാനും ആത്മഹത്യ ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാനും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ? എന്ന ചോദ്യവുമായി രംഗത്ത്.
ഇനിയെങ്കിലും ഇല്ലാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും എന്നെ വ്യക്തിഹത്യ ചെയ്യുന്നത് അവസാനിപ്പിച്ചു കൂടേ? സൗദിയിലെ നഴ്‌സായ ശോഭയ്ക്ക് ഇത്രയും കാലം കണ്ണീരു കുടിച്ച തന്നെ മക്കളെ ഓര്‍ത്തെങ്കിലും വെറുതേ വിടണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് വീഡിയോയിലാണ് യുവതി താന്‍ ജീവിതത്തില്‍ കണ്ണീരു കുടിച്ച കഥ പറഞ്ഞിരിക്കുന്നത്. 15 വയസ് പ്രായക്കൂടുതലുള്ളപ്പോഴാണ് ഷാജിയെ വിവാഹം കഴിച്ചതെന്നാണ് യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷം ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് പ്രായക്കൂടുതല്‍ തന്നെ ബോധ്യമായതെന്നും ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു എന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞിരുന്നതിനാല്‍ എല്ലാം ക്ഷമിക്കാന്‍ അമ്മ ഉപദേശിക്കുകയായിരുന്നു എന്നും വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. ഇതിന് ശേഷം സൗദിയില്‍ ജോലിക്ക് പോയ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഒരിക്കല്‍ പെട്ടന്ന് പ്രകോപിതനായി ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയാണ് ചെയ്തത്. ബോധം വീണപ്പോള്‍ വീട്ടുകാരെ വിളിച്ചുവരുത്തി തിരികേ പോകാനാണ് താന്‍ ശ്രമിച്ചതെന്നും ശോഭ പറയുന്നു.
എന്നാല്‍ തന്റെ അച്ഛന്‍ വീട്ടിലെത്തി എന്റെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഷാജി വിട്ടുപോകരുതേ എന്നു പറഞ്ഞ് നിലവിളിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. ഇതേതുടര്‍ന്നാണ് വീണ്ടും ദാമ്പത്യം മുന്നോട്ടു കൊണ്ടുപോയതും. സൗദിയില്‍ കഴിയുന്ന കാലത്തും മദ്യപാനിയായിരുന്നു ഷാജിയെന്നാണ് വീട്ടില്‍ ചാരായം കൊണ്ടുവന്ന കുടിക്കുകയും ചെയ്തിരുന്നു എന്നാണ് യുവതി പറയുന്നത്.
സൗദിയിലെ രണ്ടേകാല്‍ വര്‍ഷത്തെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമായിരുന്നു. വീട്ടില്‍ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയില്‍ മദ്യം ഒളിപ്പിച്ചു വച്ച അനുഭവം പോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ പേരിലും തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമായിരുവെന്നും ശോഭ വ്യക്തമാക്കുന്നു.
ഒരേ ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവരോട് മിണ്ടുന്നത് പോലും സംശയത്തോടെയാണ് ഷാജി നോക്കിക്കണ്ടത് എന്നാണ് യുവതി വലുപ്പത്തിലായി പറയുന്ന ഒരു കാര്യം. നേരത്തെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ശമ്പളം കിട്ടാത്ത അവസ്ഥയില്‍ ഭര്‍ത്താവ് അറിയെ തന്നെയാണ് ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റൊരു ആളിലൂടെ വേറെ ജോലിക്ക് ശ്രമിച്ചതെന്നാണ് യുവതി സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ ഭര്‍ത്താവിന്റെ അനുമതിയോടെ മറ്റ് ജോലിക്ക് സഹായിച്ച ആളെക്കുറിച്ചാണ് ഇല്ലാത്ത് കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കിയത്. ഫേസ്ബുക്ക് ഐഡിയിലൂടെ തന്നെ മോശപ്പെടുത്തിയ അവസ്ഥയുണ്ടായെന്നുമാണ് ശോഭ പറയുന്നത്. ഫേസ്ബുക്കില്‍ ചാറ്റില്‍ ഒരു സുഹൃത്ത ചാറ്റ് ചെയ്തതിന്റെ പേരിലും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവ് നാട്ടിലേക്ക് പോയപ്പോള്‍ ഒറ്റയ്ക്ക് താമസിക്കേണ്ടെന്ന് കരുതിയാണ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. ശമ്പളമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഭര്‍ത്താവാണെന്നും യുവതി പറയുന്നു. ഇങ്ങനെ ജീവിതത്തില്‍ എല്ലാ വിധത്തിലും മടുത്ത അവസ്ഥയായിരുന്നു തനിക്കെന്നും ജീവിച്ചിരുന്ന കാലത്തും മരണത്തിന് ശേഷവും സങ്കടം മാത്രമാണ് ഷാജി തനിക്കും മക്കള്‍ക്കും യുവതി നല്‍കിയതെന്നും ശോഭ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























