നാല് പേരുടെ വധശിക്ഷ രാഷ്ട്രപതി റദ്ദാക്കി

രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാലു പേരുടെ വധശിക്ഷ റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും ബിഹാര്‍ സര്‍്ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്നാണ് 1992-ല്‍ ബിഹാറില്‍ മേല്‍ജാതിക്കാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ രാഷ്ട്രപതി ഇളവ് ചെയ്തത്.
2002 ഏപ്രിലില്‍ ആണ് 34 മേല്‍ജാതിക്കാരെ കൊലപ്പെടുത്തിയെന്ന കേസില്‍ മാവോയിസ്റ്റ് കമ്യൂണ്‍ സെന്റര്‍ പ്രവര്‍്ത്തകരെ തൂക്കി കൊല്ലാന്‍ വിധിച്ചത്. 2001-ലെ സെഷന്‍സ് കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
പുതുവര്‍ഷത്തില്‍ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കൃഷ്ണ മോച്ചി, നന്നേലാല്‍ മോച്ചി, ബില്കുവേര്‍ പസ്വാന്‍, ധര്‍മേന്ദ്ര സിംഗ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ദയാഹര്‍ജ്ജികളിന്മേല്‍ രാഷ്ട്രപതി തീരുമാനം എടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളുന്നത് അപൂര്‍വമാണ്.
ബീഹാര്‍ ഗവണ്‍മെന്റിന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് ആഭ്യന്തരമന്ത്രാലയം 2016 ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ ദയാഹര്‍ജികള്‍ തള്ളണമെന്ന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത.് എന്നാല്‍ ദയാഹര്‍ജി സമര്‍പ്പിക്കുവാനെടുത്ത കാലതാമസവും കേസിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ നിരീക്ഷണവുമൊക്കെ പരിഗണിച്ചതിനുശേഷമാണ് രാഷ്ട്രപതി തീരുമാനമെടുത്തത്.
ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ കാണിക്കുന്നത് 7-7-2004 നു മുമ്പു തന്നെ പ്രതികള്‍ അവരുടെ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നതാണെന്നാണ്. എന്നാല്‍ ബീഹാര്‍ സര്‍ക്കാരിലെ പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അയച്ച രേഖകള്‍ പ്രകാരം ബീഹാര്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം വഴി പ്രസ്തുത പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റില്‍ 7-7-2004-ന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് തെളിയുന്നത്. എന്നാല്‍ ആ ദയാഹര്‍ജികള്‍ ആഭ്യന്തരമന്ത്രാലയത്തിലോ പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റിലോ എത്തുകയുണ്ടായില്ല.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് 12 വര്‍ഷങ്ങള്‍ക്കുശേഷം ഈ ദയാഹര്‍ജികള്‍ വെളിച്ചത്തു വന്നത്. 2001-ല്‍ സെഷന്‍സ് കോടതി ഇവര്‍ക്കു വിധിച്ച വധശിക്ഷ 2002 ഏപ്രിലില്‍ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. 2-1 എന്ന ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി ബഞ്ചിന്റെ അന്നത്തെ വിധിയില്‍ ജസ്റ്റിസ് എം.ബി ഷായാണ് വിധിയോട് അനുകൂലിക്കാതിരുന്നത്.
https://www.facebook.com/Malayalivartha























