റെയില്‍വേക്ക് ഭീഷണി തീവ്രവാദികളില്‍ നിന്നും; വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണോ?

റെയില്‍വെ സ്റ്റേഷനും റെയില്‍പാലവും ബോംബ് വച്ചു തകര്‍ക്കുമെന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് ശക്തമായ സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിനു മുന്പ് റെയില്‍വെ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്നു പറഞ്ഞ് പുറത്ത് വരുന്ന ഭീഷണികള്‍ എല്ലാം തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ പൊതുജനത്തെ കൊണ്ടെത്തിക്കാന്‍ തക്കവണ്ണം ശേഷിയുള്ളവയാണ്.
രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനിലും പാലത്തിലും പോലീസ് പരിശോധന അനിവാര്യമാണെന്ന സൂചനയാണ് നല്‍കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗവും സുരക്ഷയൊരുക്കുവാന്‍ രംഗത്തുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി പോലീസ് അറിയിച്ചു.
മറ്റുള്ള റെയില്‍വെ സ്റ്റേഷനുകളിലും ബോംബ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സ്വരങ്ങളുടെ തീവ്രത വെളിവാക്കുന്നത് പറയുന്നത് നുണയല്ല സത്യം ആകാന് സാധ്യത കൂടുതലുണ്ട് എന്ന വിധത്തിലുമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന റെയില്‍വെ അപകടങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ആസൂത്രിതമായി രാഷ്ട്രീയപരമായ ഇടപെടലുകളോടെ നടത്തുന്നവയാണെന്ന രീതിയില്‍ ഗൗരവത്തോടെ കാണുന്നുണ്ട്.
റെയില്‍വെയുടെ സുരക്ഷിതത്വത്തെ തകര്‍ക്കുക വഴി തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കും എന്നതിനാല്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌സാധാരണക്കാരും.
https://www.facebook.com/Malayalivartha























