മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യസാമ്യമുള്ള പേടിപ്പെടുത്തുന്ന രൂപവുമായി ഹാര്‍ലിക്വിന്‍ കുഞ്ഞ്

മുഹമ്മദ് റഹ്മാനും ഭാര്യയും തങ്ങളുടെ നവജാതശിശുവിനെ കണ്ട് ഞെട്ടി. ശരീരം മുഴുവന്‍ വെളുക്കെ വരണ്ട് ഉണങ്ങി പൊട്ടി കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന കുഴിയുള്ള കുഞ്ഞിന്റെ രൂപം പേടിപ്പെടുത്തുന്നതായിരുന്നു. അതെ, ഇതൊരു യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെ മറ്റൊരു ഹാര്‍ലിക്വിന്‍ കുഞ്ഞാണ് കഴിഞ്ഞ ശനിയാഴ്ച ബീഹാറില്‍ ജനിച്ചത്.
300,000 കുട്ടികളില്‍ ഒന്ന് എന്ന കണക്കില്‍ വളരെ ചുരുക്കം കുട്ടികള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ അത്യപൂര്‍വ രോഗമാണ് ഈ കുഞ്ഞിന്. 'ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്' എന്നാണ് ഇതിനെ പറയുന്നത്. ജനിതക തകരാറുമൂലം സംഭവിക്കുന്ന ഈ രോഗവുമായി പിറക്കുന്ന കുട്ടികള്‍ക്ക് ആയുസ് കുറവായിരിക്കുമെന്നാണ് തെളിവ്. എന്നാല്‍ 1984 ല്‍ പാക്‌സതാനില്‍ ജനിച്ച ഹാര്‍ലിക്വിന്‍ കുഞ്ഞ് 2008 വരെ ജീവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നാഗ്പൂരില്‍ ജനിച്ച കുഞ്ഞ് പക്ഷെ രണ്ട് ദിവസം മാത്രമാണ് ജീവിച്ചത്.
ബീഹാറിലെ ലോക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പിറന്ന കുഞ്ഞിനെ പാട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് പ്രാഥമിക നിഗമനം. ഇത് ദൈവകോപമെന്ന് നാട്ടുകാര്‍ പഴിക്കുന്നുണ്ടെങ്കിലും അപ്പോഴും ഈ ദമ്പതികള്‍ പറയുന്നു '' ഇത് ഞങ്ങളുടെ ജീവനാണ്, ദൈവം തന്ന സമ്മാനം. ജീവനുള്ളിടത്തോളം ഇവനെ ഞങ്ങള്‍ നോക്കും.''ബീഹാറിലെ പാലിഗഞ്ജിലുള്ള വ്യാപാരിയാണ് മുഹമ്മദ് റഹ്മാന്‍. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ. വിചിത്ര രൂപത്തില്‍ ജനിച്ച കുട്ടിയെക്കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha























