ഭീകരാക്രമണത്തില്‍ നാലു സോമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ നാലു സോമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്കു പരിക്കേറ്റു. സൈനിക താവളത്തിനു സമീപമുള്ള റോഡിലാണു ബോംബ് സ്‌ഫോടനമുണ്ടായത്. അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബാണ് ആക്രമണത്തിനു പിന്നില്‍.
സോമാലിയയില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍നിന്നു ആഫ്രിക്കന്‍ മിഷന്‍ യൂണിയനെ രക്ഷിച്ചതായി കെനിയന്‍ പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചു. സോമാലിയയുടെ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് അല്‍ഷാബാബ് ഭീകരരെ വധിച്ചതായും കെനിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























