ലേഡീസ് കോച്ചില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; സൗമ്യമാര്‍ വീണ്ടും സൃഷ്ടിക്കപ്പെടുമ്പോള്‍

ഓടുന്ന ട്രെയിനില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. കൊല്‍ക്കത്തയിലെ ഹറോവ സ്റ്റേഷനു സമീപമാണ് സംഭവം. ലേഡീസ് കോച്ചില്‍ വച്ചാണ് 32 വയസുള്ള യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് തടഞ്ഞപ്പോഴായിരുന്നു യുവതിയെ തള്ളിയിട്ടത്.
കാലുകള്‍ക്കും തലയ്ക്കും തോളിനും ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്.
റെയില്‍വെ പാളത്തിനു സമീപത്തെ നെല്‍പ്പാടത്ത് അബോധാവസ്ഥയില്‍ ഏഴു മണിക്കൂറോളമാണ് യുവതി കിടന്നത്. ഇതുവഴി പോയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ബാറാസത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രണ്ട് കാലിനും ശ്‌സ്ത്രക്രിയ നടത്തി.
അതേസമയം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. ബസിര്‍ഹത് സ്റ്റേഷനില്‍ നിന്നാണ് യുവതി കയറിയത്. ഹറോറ സ്റ്റേഷനിലെത്തിയപ്പോള്‍ എല്ലാ വനിതാ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ഇറങ്ങി. അപ്പോള്‍ കുറച്ച് യുവാക്കള്‍ വന്നു.
ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പ്രതിരോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് യുവതി പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























