പത്മ പുരസ്‌കാരങ്ങള്‍; യേശുദാസിന് പത്മവിഭൂഷന്‍, പി.ആര്‍ ശ്രീജേഷിന് പത്മശ്രീ

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന് പദ്മവിഭൂഷന്‍ ലഭിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷിന് പത്മശ്രീയും ലഭിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്കും പരമോന്നത പത്മ പുരസ്‌കാരമായ പത്മവിഭൂഷന്‍ ലഭിച്ചു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ്, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാംഗ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഒളിംപ്യന്‍മാരായ സാക്ഷി മാലിക്, ദീപ കര്‍മാകര്‍, വികാസ് ഗൗഡ, എന്നിവരാണ് മറ്റ് പത്മശ്രീ ജേതാക്കള്‍.
എയ്ഡ്‌സ് ഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അന്തരിച്ച ഡോ. സുനിതി സോളമന്‍, സുരഭര്‍ കലാകാരന്‍ ഇമ്രാത് ഖാന്‍, നേപ്പാളില്‍ നിന്നുള്ള അനുരാധ കെയ്‌രാള എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു
https://www.facebook.com/Malayalivartha























