ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലിള്‍ അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം

ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലിള്‍ അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാം. എങ്കിലും നോട്ട് അസാധുവാക്കല്‍ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകള്‍ കൂടുതലും കറന്‍സിരഹിതമാകും. കറന്‍സി രഹിത പണമിടപാടുകള്‍ വര്‍ധിക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ് ഘടന തന്നെ കൂടുതല്‍ സുതാര്യമായി മാറുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.
നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം മാറുകയായിരുന്നു രാഷ്ട്രപതി പറഞ്ഞു.ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്‌കില്‍ ഇന്ത്യ, നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ രാഷ്ട്രപതി പേരെടുത്ത് പരാമര്‍ശിച്ചു. ഇന്ത്യയുടെ ബഹുസ്വരതയെ രാഷ്ട്രപതി പ്രശംസിച്ചു. സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. വ്യത്യസ്ത ആശയങ്ങളും തത്വസംഹിതകളും സമാധാനപൂര്‍ണമായി നൂറ്റാണ്ടുകളോളം സംവദിച്ച രാജ്യമാണ് ഇന്ത്യയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























