68ാം റിപബ്ലിക് ദിനാഘോഷത്തിന് തുടക്കമായി, മുഖ്യാതിഥിയായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ്

68ാം റിപബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി
ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും റിപബ്ലിക് ദിന പരേഡിനുണ്ട്. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക് ദിന പരേഡില്‍ അണി നിരന്നിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരേങ്ങറ്റവും ഇന്ന് നടക്കും.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് റിപബ്ലിക് ദിനാഘാഷം നടക്കുന്നത്. കേരളത്തിലും റിപബ്ലിക് ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഗവര്‍ണര്‍ പി.സദാശിവം പതാകയുയര്‍ത്തിയതോടെയാണ് സംസ്ഥാനത്ത് ചടങ്ങുകള്‍ക്ക് തുടക്കമായത്.
https://www.facebook.com/Malayalivartha























