ബംഗളുരു സര്‍വകലാശാലയുടെ ഹോണററി ബിരുദം രാഹുല്‍ ദ്രാവിഡ് നിരസിച്ചു

ബംഗളുരു സര്‍വകലാശാലയുടെ ഹോണററി ബിരുദം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ ബിരുദം നിരസിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്.
ദ്രാവിഡ് ഉള്‍പ്പെടെ മൂന്ന് പേരുകളാണ് ഗവര്‍ണറുടെ അംഗീകരത്തിനായി സര്‍വകലാശാല അയച്ചത്. ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകള്‍ സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























