റിപ്പബ്ലിക്ക് ദിന പരേഡില്‍ മാര്‍ച്ച് പാസ്റ്റ് ചെയ്ത് യു.എ.ഇ സൈനികരും!

രാജ്യം 68-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്പഥിലെ സൈനിക പരേഡില്‍ പങ്കെടുത്ത് യു.എ.ഇയുടെ സൈനികരും. ചടങ്ങ് വീക്ഷിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, അബുദാബിയുടെ കിരീടാവകാശിയും രാജകുമാരനുമായ മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിധരായിരുന്നു.
കര-നാവിക-വ്യോമ വിഭാഗത്തില്‍ നിന്നുള്ള 179-ഓളം സൈനികരാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഫ്രാന്‍സിന് ശേഷം ഇത് രണ്ടാമത്തെ വിദേശരാജ്യമാണ് ഇങ്ങനെ പരേഡില്‍ സൈനികരെ പങ്കെടുപ്പിക്കുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.ഒപ്പം വന്ദേ മാതരം, ജയ് ഹോ എന്നീ ഗാനങ്ങളും കേള്‍പ്പിച്ചു.
https://www.facebook.com/Malayalivartha























