റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്‌ഫോടന പരമ്പര

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അസമില്‍ സ്‌ഫോടന പരമ്പര. മൂന്നു ജില്ലകളിലായി ഏഴിടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനങ്ങളുണ്ടായത്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം (ഉള്‍ഫ)യാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു.
സ്‌ഫോടനത്തില്‍ ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കിഴക്കന്‍ അസമിലെ ദിബ്രുഘട്ട്, ടിന്‍സുകിയ, ചരെയ്‌ദോ എന്നിവിടങ്ങളിലെ നാലിടങ്ങളില്‍ ഒരേസമയമാണ് സ്‌ഫോടനം നടന്നത്.
തീവ്രവാദികള്‍ അവരുടെ സാന്നിധ്യം അറിയിക്കുന്നതിന് ഒറ്റപ്പെട്ട ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പോലീസ് പറയുന്നു. കിഴക്കുപടിഞ്ഞാറന്‍ മേഖലയില്‍ റിപ്പബിക് ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് തീവ്രവാദി സംഘടനകള്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























