കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍; ആറ് സൈനികര്‍ മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി

ജമ്മുകശ്മീരിലെ ഗുര്‍സെയില്‍ ഇന്നലെയുണ്ടായ രണ്ട് മഞ്ഞുവീഴ്ചകളില്‍ ആറ് സൈനികര്‍ മരിച്ചു. സൈനിക ക്യാമ്പുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി. മൂന്നു സൈനികരുടെ മൃതദേഹം ഇന്നാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
ഇന്നലെ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും വകവയ്ക്കാതെയാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ സോനാമാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ ഒരു മേജര്‍ മരണപ്പെട്ടിരുന്നു. നാലു സൈനികര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ബന്ദിപോറയില്‍ മഞ്ഞുമല ഇടിഞ്ഞ് വീടിനു മുകളില്‍ വീണ് നാലു പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി തവണ കശ്മീരില്‍ ഹിമപാതം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha























