ആധാറിലെ വിരലടയാളവും സുരക്ഷിതമല്ല: ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത

രാജ്യത്തെ എല്ലാ പണമിടപാടുകളും ഇനി ആധാറിലേക്കും വിരലടയാളത്തിലേക്കും മാറ്റും എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാ ഇടപാടുകളും ആധാറിലെ ഫിംഗര്‍പ്രിന്റ് വച്ച് വെരിഫൈ ചെയ്യും. ഡിജിറ്റല്‍ പാസ്‌വേഡുകളേക്കാള്‍ സുരക്ഷിതമാണ് ഫിംഗര്‍പ്രിന്റ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നമ്മുടെ ഫിംഗര്‍പ്രിന്റും മോഷ്ടിക്കാം.
എച്ച്ഡി ഫോട്ടോകളില്‍ നിന്ന് ആരുടെയും വിരലടയാളം മോഷ്ടിക്കാന്‍ കഴിയുമെന്ന കണ്ടെത്തിയിരിക്കുന്നു. പാസ്‌വേഡുകളെക്കാള്‍ വിരലടയാളം സുരക്ഷിതമാണെന്ന വിശ്വാസം ഇതോടെ തകര്‍ന്നു. ജപ്പാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മാറ്റിക്‌സിലെ ഗവേഷകരാണ് വിരലുയര്‍ത്തിപ്പിടിച്ച് ചിത്രങ്ങള്‍ക്കു പോസ് ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
എച്ച്ഡി ഫൊട്ടോഗ്രഫി സ്മാര്‍ട്‌ഫോണുകളില്‍ പോലും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ വിരലടയാളം വ്യക്തമാകുന്ന തരത്തില്‍ ഫോട്ടോയില്‍ നിന്നും അടയാളം വേര്‍തിരിച്ചെടുക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ഇത്തരത്തില്‍ പുനസൃഷ്ടിക്കുന്ന വിരലടയാളങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാം.
രണ്ടു വര്‍ഷം മുന്‍പ് ജര്‍മന്‍ ഹാക്കറായ ജാന്‍ ക്രിസ് ലെര്‍ ഇത് സാധ്യമാണെന്നു സൂചിപ്പിച്ച ശേഷം ജര്‍മന്‍ പ്രതിരോധമന്ത്രിയുടെ വിരലടയാളം പുനസൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനായി ക്രിസ് ലെര്‍ ഉപയോഗിച്ചത് ജര്‍മന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രങ്ങളും. ബാങ്കിങ്, പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ അക്കൗണ്ട് ലോഗിനുകളുമെല്ലാം വിരലടയാളം പാസ് വേഡായി മാറ്റുന്നത് സുരക്ഷിതമാണെന്ന വിശ്വാസം നിലവിലിരിക്കെയാണ് ഇതിന്റെ സുരക്ഷാവെല്ലുവിളിയെ സംബന്ധിച്ച വിവരങ്ങള്‍ പ്രസക്തമാവുന്നത്.
https://www.facebook.com/Malayalivartha























