ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 67കാരനായ ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ക്ക് കത്തയച്ചിരുന്നു.
ഗവര്‍ണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ്സ് പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവന്‍ ജീവനക്കാരണ് പരാതിപ്പെട്ടത്. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവര്‍ണര്‍ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. ഗവര്‍ണറുടെ നേരിട്ടുള്ള ഉത്തരവില്‍ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തിയിരുന്നു. ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























